രാഹുലിന് നിയമസഭയില്‍ വരുന്നതിനു തടസമില്ല: സ്പീക്കര്‍
Monday, September 15, 2025 6:14 AM IST
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നിയമസഭയില്‍ പ്രതിപക്ഷനിരയില്‍ നിന്ന് മറ്റൊരു ബ്ലോക്ക് നല്‍കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. രാഹുലിന് നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്നും രാഹുല്‍ അവധി അപേക്ഷ നല്‍കിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ പശ്ചാത്തലത്തില്‍ രാഹുല്‍ മങ്കൂട്ടത്തില്‍ വന്നാല്‍ നേരത്തേ പി.വി. അന്‍വര്‍ ഇരുന്ന ബ്ലോക്കില്‍ ആയിരിക്കും സ്ഥാനം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് ഇന്നു നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. പരസ്പരം ഏറ്റുമുട്ടാന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിഷയങ്ങള്‍ നിരവധിയാണ്. ഇതുവരെ മൗനം തുടര്‍ന്ന മുഖ്യമന്ത്രി വിവാദ രാഷ്ട്രീയ വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടി പറഞ്ഞേക്കും.
പോലീസ് അതിക്രമം അനാവശ്യം
തിരുവനന്തപുരം: പോലീസ് അതിക്രമം അനാവശ്യമെന്നും ഇത് ആരും ന്യായീകരിക്കുന്ന ഒന്നല്ലെന്നും നിയസഭാ സ്പീക്കര്‍ എന്‍.എന്‍. ഷംസീര്‍. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകണമെന്നും താന്‍ പോലീസ് അതിക്രമത്തിന്റെ ഇരയാണെന്നും ഇപ്പോഴും അതിന്റെ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.