മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ നാടിന് സമര്‍പ്പിച്ചു
Monday, September 15, 2025 6:14 AM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ച മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. വൈദിക മേലധ്യക്ഷ്യന്മാരും മന്ത്രിമാരും ജനപ്രതിനിധികളും പൗരപ്രമുഖരും സന്നിഹിതരായിരുന്ന ചടങ്ങില്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു.
സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ആന്‍ഡ്രൂസ് താഴത്ത് വെഞ്ചരിപ്പിന് മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മാര്‍സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമകാലീന ചികിത്സസംവിധാനങ്ങള്‍ കോര്‍ത്തിണക്കി ആരോഗ്യരംഗത്ത് ശ്രേഷ്ഠമായ സംഭാവനകള്‍ നല്കാന് മാര്‍ സ്ലീവാമെഡിസിറ്റിക്ക് സാധിച്ചതായി മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍ പറഞ്ഞു.
മന്ത്രിമാരായ വി.എന്‍.വാസവന്, റോഷി അഗസ്റ്റിന് എന്നിവര്‍ ചേര്‍ന്ന് സെന്റർ നാടിനു സമര്‍പ്പിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ ലഭ്യമാകുന്ന പോലെ കാന്‍സര്‍ ചികിത്സാ രംഗത്ത് ഏറ്റവും നൂതന ചികിത്സ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആരംഭിക്കുന്നത് സംസ്ഥാനത്തിനു തന്നെഅഭിമാനമാണെന്നു മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. വിശ്വാസത്തിന്റെആധുനിക ചികിത്സ ഒരുക്കുന്ന കേന്ദ്രമാണ് മാര്‍ സ്ലീവാ മെഡിസിറ്റി എന്നുംമെഡിക്കല് കോളജ് എന്ന ലക്ഷ്യത്തിലേക്ക് മാര്‍സ്ലീവാ മെഡിസിറ്റി എത്തിച്ചേര്‍ന്നതായും മന്ത്രി റോഷി അഗസ്റ്റിന് അഭിപ്രായപ്പെട്ടു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ചു.
ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മെത്രാഭിഷേകജൂബിലിയുടെ അമ്പതാം വാര്‍ഷികത്തെ അനുസ്മരിച്ച് കാന്‍സര്‍ സെന്റർ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എപ്പിസ്കോപ്പല്‍ ഗോള്‍ഡന്‍ജൂബിലി മെമ്മോറിയല്‍ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച്സെന്റര്‍ എന്ന് നാമകരണം ചെയ്യുന്നതായി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചു.ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ ജോസഫ് കൊല്ലംപറമ്പില്അനുഗ്രഹപ്രഭാഷണം നടത്തി. പുതിയ സെന്ററിന്റെ പ്രോജക്ട്,സൗകര്യങ്ങള്‍ എന്നിവയുടെ അവതരണം ആശുപത്രി പ്രോജക്ട്സ്, ഐടി, ലീഗല്‍ ആന്‍ഡ് ലെയ്സണ്‍ ഡയറക്ടര്‍ ഫാ.ജോസ് കീരഞ്ചിറനിര്വഹിച്ചു.
ഓങ്കോളജി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് മെഡിക്കല്‍ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണ്‍ വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ജോസഫ് കണിയോടിക്കല്‍, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ്.കെ.മാണി , ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, മാണി സി.കാപ്പന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി വികാരി ഫാ. മാത്യു തെക്കേല്‍, ചീഫ് ഓഫ്മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പൗളിന് ബാബു എന്നിവര്‍ പ്രസംഗിച്ചു. രാഷ് ട്ര ദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക് ടര്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, വികാരി ജനറാള്‍മാര്‍, ഫൊറോന വികാരിമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവർ വെഞ്ചരിപ്പുകര്മത്തിലും ഉദ്ഘാടന സമ്മേളനത്തിലും പങ്കെടുത്തു.