തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ക്ര​​​​മ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളെ കൊ​​​​ല്ലാ​​​​നു​​​​ള്ള ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ട് മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​ക​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും പാ​​​​സാ​​​​ക്കാ​​​​ൻ ഇ​​​​നി​​​​യും ക​​​​ട​​​​ന്പ​​​​ക​​​​ളേ​​​​റെ​​​​യു​​​​ണ്ട്.

1972ലെ ​​​​കേ​​​​ന്ദ്ര വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ളം ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തു​​​​ന്ന​​​​ത്. കേ​​​​ന്ദ്ര വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ൽ ഒ​​​​രു സം​​​​സ്ഥാ​​​​നം ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തു​​​​ന്ന​​​​ത് ആ​​​​ദ്യ​​​​മാ​​​​ണെ​​​​ന്നു മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ഇ​​​​നി നി​​​​യ​​​​മവ​​​​കു​​​​പ്പി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു പോ​​​​കു​​​​ന്ന ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ടി​​​​ൽ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്ക​​​​ണം. ബി​​​​ല്ലി​​​​ന്‍റെ ഇം​​​​ഗ്ലീ​​​​ഷ് ഭാ​​​​ഷാ പ​​​​രി​​​​ഭാ​​​​ഷ ത​​​​യാ​​​​റാ​​​​ക്കി ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക അ​​​​നു​​​​മ​​​​തി നേ​​​​ട​​​​ണം. തു​​​​ട​​​​ർ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ശേ​​​​ഷം വി​​​​ശ​​​​ദ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി സ​​​​ബ്ജ​​​​ക്ട് ക​​​​മ്മി​​​​റ്റി​​​​ക്കു വി​​​​ട​​​​ണം. സ​​​​ബ്ജ​​​​ക്ട് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ശേ​​​​ഷം വീ​​​​ണ്ടും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തു​​​​ന്ന ബി​​​​ല്ലാ​​​​കും ച​​​​ർ​​​​ച്ച ചെ​​​​യ്തു പാ​​​​സാ​​​​ക്കു​​​​ക. തു​​​​ട​​​​ർ​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​നു വി​​​​ടും.

കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​ത്തിന്മേല്‍ സം​​​​സ്ഥാ​​​​നം വ​​​​രു​​​​ത്തു​​​​ന്ന ഭേ​​​​ദ​​​​ഗ​​​​തി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ഷ്്ട്ര​​​​പ​​​​തി​​​​ക്ക് അ​​​​യ​​​​യ്ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. രാ​​​​ഷ്്ട്ര​​​​പ​​​​തി​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം നേ​​​​ടി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി നി​​​​ല​​​​വി​​​​ൽ വ​​​​രി​​​​ക​​​​യു​​​​ള്ളൂ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്തുവ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ഷ്്ട്ര​​​​ീയ നീ​​​​ക്കംകൂ​​​​ടി​​​​യാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഈ ​​​​ബി​​​​ല്ലി​​​​നെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കാം.

കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ പ്ര​​​​കാ​​​​രം, അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​ക​​​​ളാ​​​​യ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​നോ മ​​​​യ​​​​ക്കു​​​​വെ​​​​ടി വ​​​​യ്ക്കാ​​​​നോ, മ​​​​റ്റൊ​​​​രു സ്ഥ​​​​ല​​​​ത്തേ​​​​ക്ക് മാ​​​​റ്റാ​​​​നോ സാ​​​​ധ്യ​​​​മ​​​​ല്ല. അ​​​​ഥ​​​​വാ പി​​​​ടി​​​​കൂ​​​​ടു​​​​ന്ന മൃ​​​​ഗ​​​​ങ്ങ​​​​ളെ ത​​​​ട​​​​വി​​​​ൽ പാ​​​​ർ​​​​പ്പി​​​​ക്കാ​​​​നും പാ​​​​ടി​​​​ല്ല. മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് യാ​​​​തൊ​​​​രു പ​​​​രി​​​​ക്കു പ​​​​റ്റാ​​​​നും പാ​​​​ടി​​​​ല്ല.


ക​​​​ടു​​​​വ/ പു​​​​ലി ഇ​​​​റ​​​​ങ്ങി​​​​യാ​​​​ൽ ആ​​​​ദ്യ​​​​പ​​​​ടി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ആ​​​​റം​​​​ഗ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണം. കാ​​​​മ​​​​റ വ​​​​ച്ച് അ​​​​തി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ വ​​​​ന്യ​​​​മൃ​​​​ഗ​​​​ത്തെ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​യ ​പ​​​​രി​​​​ക്ക്, ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്ക​​​​ണം.

വ​​​​ന്യ​​​​മൃ​​​​ഗ​​​​ത്തി​​​​ന്‍റെ ദി​​​​വ​​​​സേ​​​​ന​​​​യു​​​​ള്ള ച​​​​ല​​​​നം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ പ്ര​​​​ഷ​​​​ർ ഇം​​​​പ്ര​​​​ഷ​​​​ൻ പാ​​​​ഡു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണം. സ്ഥ​​​​ല​​​​ത്ത് നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്ക​​​​ണം. കൂ​​​​ട് വ​​​​യ്ക്കു​​​​ന്ന​​​​തും കെ​​​​ണി ഒ​​​​രു​​​​ക്കു​​​​ന്ന​​​​തും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ മാ​​​​ത്രം മ​​​​യ​​​​ക്കു​​​​വെ​​​​ടി വ​​​​യ്ക്കാം. തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ട്ടേ​​​​റെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം മാ​​​​ത്ര​​​​മാ​​​​ണ് വെ​​​​ടി​​​​വ​​​​യ്ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ള്ള​​​​ത്.

“ബി​ല്ല് കേ​ന്ദ്ര​നി​യ​മ​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള​തല്ല”​

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​രു​​​ന്ന വ​​ന​​നി​​​യ​​​മ​​​ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ല് കേ​​​ന്ദ്ര​​​നി​​​യ​​​മ​​​ത്തെ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള​​​ത​​​ല്ലെ​​ന്ന് വ​​നം​​ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. 1972ലെ ​​​നി​​​യ​​​മ​​​ത്തി​​​ലാ​​​ണു സം​​​സ്ഥാ​​​നം ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് ഡ്രൈ​​​വേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ചെ​​​മ്പൂ​​​ക്കാ​​​വ് എ​​​ഴു​​​ത്ത​​​ച്ഛ​​​ൻ സ​​​മാ​​​ജം ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​​ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന അ​​​ക്ര​​​മ​​​കാ​​​രി​​​ക​​​ളാ​​​യ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളെ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​ആ​​​ർ. സു​​​രേ​​​ഷ് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.