കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന ആ​​​​യു​​​​ഷ് വ​​​​കു​​​​പ്പും ദേ​​​​ശീ​​​​യ ആ​​​​യു​​​​ഷ് മി​​​​ഷ​​​​ന്‍ കേ​​​​ര​​​​ള​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ആ​​​​യു​​​​ഷ് മേ​​​​ഖ​​​​ല​​​​യ്ക്കു​​​വേ​​​​ണ്ടി​​​​യു​​​​ള്ള ഐ​​​​ടി സൊ​​​​ലൂ​​​​ഷ​​​​നു​​​​ക​​​​ള്‍ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ 18നും 19​​​​നും ദേ​​​​ശീ​​​​യ ശി​​​​ല്പ​​​​ശാ​​​​ല ന​​​​ട​​​​ത്തും. കു​​​​മ​​​​ര​​​​ക​​​​ത്തെ കെ​​​​ടി​​​​ഡി​​​​സി വാ​​​​ട്ട​​​​ര്‍​സ്‌​​​​കേ​​​​പ്‌​​​​സി​​​​ല്‍ 18ന് ​​​​രാ​​​​വി​​​​ലെ 9.30ന് ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ആ​​​​യു​​​​ഷ് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഏ​​​​കീ​​​​കൃ​​​​ത ഡി​​​​ജി​​​​റ്റ​​​​ല്‍ ച​​​​ട്ട​​​​ക്കൂ​​​​ട് രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ല്‍ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും എ​​​​ട്ട് കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​മു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.


ആ​​​​യു​​​​ഷ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ഐ​​​​ടി അ​​​​ധി​​​​ഷ്ഠി​​​​ത ഡി​​​​ജി​​​​റ്റ​​​​ല്‍ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള വ​​​​കു​​​​പ്പു​​​​ത​​​​ല ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ നോ​​​​ഡ​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​മാ​​​​യി നേ​​​​ര​​​​ത്തേ​​​ത​​​​ന്നെ കേ​​​​ര​​​​ള​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.
വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മ​​​​ന്ത്രി​​​​മാ​​​​ര്‍, കേ​​​​ന്ദ്ര ആ​​​​യു​​​​ഷ് മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, ഐ​​​​ടി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​ക​​​​ള്‍, ഡി​​​​ജി​​​​റ്റ​​​​ല്‍ ഹെ​​​​ല്‍​ത്ത് ഇ-​​​​ഗ​​​​വേ​​​​ണ​​​​ന്‍​സ് രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.