താമരശേരി ബിഷപ്പിനെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
Monday, September 15, 2025 6:14 AM IST
താമരശേരി: താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി പ്രിയങ്ക ഗാന്ധി എംപി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം താമരശേരി ബിഷപ്സ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പടങ്ങൾ ആലേഖനം ചെയ്ത ചിത്രം പ്രിയങ്ക ഗാന്ധിക്കു ബിഷപ് സമ്മാനമായി നൽകി. വികാരി ജനറൽ മോൺ. ജോയ്സ് വയലിൽ, ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. സായി പാറൻകുളങ്ങര, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.