കാർ കഴുകവേ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Monday, September 15, 2025 6:14 AM IST
വണ്ടൂർ (മലപ്പുറം): കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വാണിയന്പലം ഉൽപ്പിലാപ്പറ്റ ചെന്നല്ലീരി മന യു.സി. മുകുന്ദന്റെ മകൻ മുരളീകൃഷ്ണൻ (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.30നായിരുന്നു അപകടം. കുടുംബവുമായി ഷൊർണൂരിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രഷർ വാഷർ ഉപയോഗിച്ച് മുരളീകൃഷ്ണൻ കാർ കഴുകുകയായിരുന്നു. ഇതിനിടെയാണു ഷോക്കേറ്റത്.
ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോൾ മുരളീകൃഷ്ണൻ നിലത്ത് വീണ് കിടക്കുകയായിരുന്നു. യന്ത്രം കൈയിൽനിന്നു പിടിവിടാത്ത നിലയിലായിരുന്നു. പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ചെറിയ തോതിൽ അമ്മക്കും ഷോക്കേറ്റു. വീട്ടിൽനിന്നുള്ള നിലവിളി കേട്ട് സമീപത്തെ മസ്ജിദിൽ നിന്നെത്തിയ ആളുകളാണ് പ്രഷർ വാഷറിന്റെ സ്വിച്ച് ഓഫ് ചെയ്ത് മുരളീകൃഷ്ണനെ എടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വണ്ടൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിരുന്നു. ഭാര്യ:തൃപ്പൂണിത്തുറ ഉദയംപേരൂർ ഏകാദശി വടക്കേടത്ത് ആരതി. മകൻ:ശങ്കർ കൃഷ്ണൻ (യുകെജി വിദ്യാർഥി).