ഗവേണൻസ് മേഖലയ്ക്ക് എഐ പരിഹാരം: അപേക്ഷ ക്ഷണിച്ചു
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകൾ നേരിടുന്ന വെല്ലുവിളികൾ എഐയുടെ സഹായത്തോടെ പരിഹരിക്കുന്നതിനായി വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, നവീനാശയങ്ങൾ ഉള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷനും ) കേരള ഐടി മിഷനും സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പൊതു സേവനങ്ങൾ കൂടുതൽ സ്മാർട്ടായും വേഗത്തിലും ജനങ്ങളിൽ കേന്ദ്രീകരിച്ചും നടപ്പാക്കുകയാണ് ലക്ഷ്യം.