കേരള പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ധർണ 16 ന്
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: അധ്യാപക നിയമനാംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉടൻ പരിഹാരം ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്.
കെപിഎസ്എംഎ ജില്ല കമിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുന്നിൽ 16 ന് ധർണ നടത്തുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന ധർണ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.