വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു
Sunday, September 14, 2025 2:01 AM IST
കുറവിലങ്ങാട്: ഉഴവൂർ- മരങ്ങാട്ടുപിള്ളി റോഡിലുണ്ടായ അപകടത്തിൽ വലവൂർ ട്രിപ്പിൾ ഐടി വിദ്യാർഥി മരിച്ചു. രണ്ടാംവർഷ വിദ്യാർഥി ജെറിൻ ജിം (21) ആണ് വ്യാഴാഴ്ച ചെത്തിമറ്റം ഭാഗത്തുണ്ടായ അപകടത്തിൽ മരിച്ചത്.
ബംഗളൂരു കെ.ആർ പുരം വെള്ളാപ്പള്ളികുഴിയിൽ ജിം - ഡാനി ദമ്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് 2.30 ന് കണ്ണൂർ കോ ട്ടൂർവയൽ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ.