തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത
Tuesday, September 10, 2024 1:48 AM IST
തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്ക് ഓണം ഉത്സവബത്തയായി 1000 രുപ വീതം ലഭിക്കും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
കഴിഞ്ഞ സാന്പത്തിക വർഷം 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ് ഉത്സവബത്ത ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും ഉത്സവബത്ത ലഭിക്കും.