ഗവര്‍ണര്‍ക്കു നേരേ ആക്രമണശ്രമം: കേസെടുക്കണമെന്ന ഹര്‍ജി തള്ളി
Wednesday, September 28, 2022 1:48 AM IST
കൊച്ചി: ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരേ ആക്രമണശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
അഭിഭാഷകനും ബിജെപി ഇന്റലക്ച്വല്‍ സെല്ലിന്റെ മുന്‍ സ്റ്റേറ്റ് കണ്‍വീനറുമായ ടി.ജി. മോഹന്‍ദാസ് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് വ്യക്തമായ വിശദീകരണം നല്‍കുന്നതിന് ഹര്‍ജിക്കാരനു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.