അതിജീവിതയുടെ ഹര്‍ജി തള്ളി
Friday, September 23, 2022 12:57 AM IST
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയതിനെതിരേ അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ശരിയായ വിചാരണ നടക്കില്ലെന്ന ഹര്‍ജിക്കാരിയുടെ സന്ദേഹം ഒരു പരിധിവരെ മാധ്യമ വിചാരണയുടെ അനന്തരഫലമാണെന്നും കുറ്റപ്പെടുത്തി.
വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ ഹര്‍ജിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ ഓരോന്നും പരിശോധിച്ചു തള്ളിയ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്, 2023 ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും ചൂണ്ടിക്കാട്ടി.