കക്കി സംഭരണി ഇന്ന് തുറക്കും
Monday, August 8, 2022 12:40 AM IST
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി - ആനത്തോട് സംഭരണി ഇന്ന് രാവിലെ 11ന് തുറക്കും. സംസ്ഥാന റൂൾലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള സാഹചര്യങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി.
981.46 മീറ്ററാണ് കക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. 10 വരെയുള്ള കാലയളവില് റിസര്വോയറില് സംഭരിക്കാന് അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് 975.75 മീറ്ററാണ്. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 975.25 മീറ്ററില് എത്തിയതിനേ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.