ശരദ് പവാര്‍ നാളെ കൊച്ചിയില്‍
Sunday, May 22, 2022 2:26 AM IST
കൊച്ചി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നാളെ കൊച്ചിയിലെത്തും. മുംബൈയില്‍നിന്നു പ്രത്യേക വിമാനത്തില്‍ വൈകുന്നേരം ഏഴിന് എത്തുന്ന പവാറിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. രണ്ടു ദിവസം കൊച്ചിയില്‍ തങ്ങുന്ന അദ്ദേഹം ചൊവ്വാഴ്ച കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്‍സിപി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുപ്രിയ സുലെ എംപി എന്നിവരും പവാറിനൊപ്പമുണ്ടാകും. സംസ്ഥാനത്തെ 1200 മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 3000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് പങ്കെടുക്കും.