അവാർഡിന് അപേക്ഷ ക്ഷണിച്ചു
Saturday, May 21, 2022 1:00 AM IST
തൃശൂർ: സഹൃദയവേദി മുൻ പ്രസിഡന്റ് ഡോ. കെ.കെ. രാഹുലൻ സ്മാരക അവാർഡിനു ശിപാർശകൾ ക്ഷണിച്ചു. സാമൂഹ്യ, സാംസ്കാരിക നേതാവ്, പ്രഭാഷകൻ, ഗാന്ധിയൻ പ്രവർത്തകൻ, ഗ്രന്ഥകാരൻ, മതേതരവാദി തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാർഡ് നൽകുക.
പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 30നു മുമ്പ് ബേബി മൂക്കൻ, സെക്രട്ടറി, സഹൃദയവേദി, തൃശൂർ-680020 എന്ന വിലാസത്തിൽ അയയ്ക്കണം.