പീഡനക്കേസ്: ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് ജാമ്യം
Thursday, January 20, 2022 1:42 AM IST
കൊച്ചി: തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ചീഫ് എയര്‍ പോര്‍ട്ട് ഓഫീസര്‍ ഗിരി മധുസൂദനറാവുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഹര്‍ജിക്കാരനെ അറസ്റ്റു ചെയ്താല്‍ ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയയ്ക്കണമെന്ന് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവില്‍ പറയുന്നു.
ഇന്നു രാവിലെ ഒമ്പതിനു ഗിരി മധുസൂദനറാവു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ജനുവരി 31 വരെ എല്ലാ ദിവസവും ഇതേസമയം ചോദ്യം ചെയ്യലിന് എത്തണം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.
ജനുവരി നാലിനു ഗിരി മധുസൂദന റാവു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം. പരാതിയെത്തുടര്‍ന്ന് ഗിരി മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.