സാന്പത്തിക തട്ടിപ്പു കേസ്: എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയെ സമീപിക്കും
Saturday, October 24, 2020 12:59 AM IST
പത്തനംതിട്ട: പാലക്കാട്ട് ബയോപോളിമർ കന്പനി തുടങ്ങുന്നതു സംബന്ധിച്ച പണം ഇടപാടു കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും.
പരാതിക്കാരന്റെ മൊഴിയിൽ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരിടത്തും തന്റെ പേര് പരാമർശിക്കുന്നില്ലെന്നാണ് കുമ്മനത്തിന്റെ വാദം.
നിയമ വിദഗ്ധരുമായി ആലോചിച്ച് ചൊവ്വാഴ്ച കോടതിയെ സമീപിക്കാനാണ് തീരുമാനം.