ഹര്‍ജികള്‍ എ ഫോര്‍ പേപ്പറില്‍ സമര്‍പ്പിക്കാം
Wednesday, September 23, 2020 11:44 PM IST
കൊച്ചി: ഹൈക്കോടതിയില്‍ ഇനി മുതല്‍ ഹര്‍ജികള്‍ എ ഫോര്‍ സൈസ് പേപ്പറില്‍ തയാറാക്കി സമര്‍പ്പിക്കാം. നിലവില്‍ ലീഗല്‍ സൈസ് പേപ്പറുകളിലാണ് ഹര്‍ജികള്‍ നല്‍കിയിരുന്നത്. സുപ്രീം കോടതിയിലുള്‍പ്പെടെ എ ഫോര്‍ സൈസ് പേപ്പര്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയിലും ഇതിനനുമതി നല്കി ഉത്തരവിറങ്ങി. എ ഫോര്‍ സൈസ് പേപ്പറിന്റെ ഇരുവശങ്ങളിലും പ്രിന്റ് ചെയ്ത് ഹര്‍ജികള്‍ സമര്‍പ്പിക്കാനും കഴിയും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് ഈയാവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിനു നേരത്തെ നിവേദനം നല്‍കിയിരുന്നു.