കുഫോസിലെ അധ്യാപക നിയമനം റദ്ദാക്കി
Sunday, December 15, 2019 12:01 AM IST
മരട്: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) പത്ത് അധ്യാപക തസ്തികകളിലേക്കു നടത്തിയ അധ്യാപക നിയമനം റദ്ദാക്കി.
യുജി കോഴ്സുകളായ ബിഎഫ്എസ് സി, ബിടെക് എന്നീ വിഭാഗങ്ങളിലെ നിയമനമാണ് റദ്ദാക്കിയത്. ഈ നിയമനങ്ങൾ അനധികൃതമാണെന്ന് ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. അനധികൃത നിയമന ഉത്തരവ് റദ്ദാക്കിയത് സ്വാഗതാർഹമാണെന്നും വിദ്യാർഥികൾക്കുനേരേയുള്ള വൈസ്ചാൻസലറുടെ പ്രതികാര നടപടി പിൻവലിക്കും വരെ സമരം തുടരുമെന്നും എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു.