കുടമാളൂരിൽ മേജർ ആർച്ച്ബിഷപ്പിന് സ്വീകരണം നാളെ
Saturday, September 14, 2019 12:32 AM IST
കുടമാളൂർ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നാളെ സ്വീകരണം നൽകും. സഭാതാര പുരസ്കാര ജേതാവും കുടമാളൂർ ഇടവകാംഗവുമായ പ്രഫ. മാത്യു ഉലകംതറയ്ക്ക് കർദിനാൾ അവാർഡ് സമ്മാനിക്കും. നാളെ നടക്കുന്ന വ്യാകുലമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ചടങ്ങുകൾ ക്രമീകരിച്ചിക്കുന്നത്. 5.15-നും ആറിനും 4.15-നും വിശുദ്ധകുർബാന. 8.30-ന് ഇടവകാംഗങ്ങൾ ഒന്നുചേർന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു സ്വീകരണം നൽകും.
വികാരി റവ.ഡോ.മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ.മിന്റോ മൂന്നുപറയിൽ, ഫാ.അനൂപ് വലിയപറന്പിൽ, കൈക്കാരന്മാരായ ടി.ജി.ജോർജ്കുട്ടി തെങ്ങുംമൂട്ടിൽ, സിറിയക് ജോർജ് പാലാംതട്ടേൽ, വി.ജെ.ജോസഫ് വേളാശേരിൽ, സാബു വർഗീസ് മറ്റത്തിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ വൈപ്പിശേരി, പിആർഒ അഡ്വ. സണ്ണി ജോർജ് ചാത്തുകുളം എന്നിവർ സ്വീകരണ പരിപാടികൾക്കു നേതൃത്വം നൽകും. തിരുനാൾ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും. തുടർന്ന് വ്യാകുലകൊന്ത ചൊല്ലി പ്രദക്ഷിണം.
പ്രദക്ഷിണത്തിനു മാത്രം സംവഹിക്കാറുള്ള തിരുസ്വരൂപം ഈ മാസം മുഴുവനും വിശ്വാസികൾക്കു വണങ്ങാനും മാലചാർത്തി പ്രാർഥിക്കാനുമായി പഴയപള്ളിയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.