മൂന്നു കുട്ടികള്‍ക്കൊപ്പം തുരങ്കത്തില്‍ കയറിയ ബാഗ്ദാദി പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദിയുടെ ഒളിസങ്കേതത്തെക്കുറിച്ച് സിറിയയിലെ കുര്‍ദ് ഡെമോക്രാറ്റിക് ഫോഴ്സാണ് പ്രഥമ വിവരം നല്‍കിയതെന്നും മെക്കന്‍സി പറഞ്ഞു.
ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിച്ചു; പുതിയ തലവനെ പ്രഖ്യാപിച്ചു ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) തലവനായിരുന്ന അബുബക്കർ അൽ ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിച്ചു. പുതിയ നേതാവായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ തെരഞ്ഞെടുത്തതായി ഐഎസ് പുറത്തിറക്കിയ ഒാ ഡിയോയിൽ പറയുന്നു.