അണ്വായുധ നിയമങ്ങൾ തിരുത്തുമെന്ന് പുടിൻ
Friday, September 27, 2024 12:17 AM IST
മോസ്കോ: അണ്വായുധം പ്രയോഗിക്കാനുള്ള നിബന്ധനകൾ മാറ്റുന്നതിനെക്കുറിച്ച് റഷ്യ ആലോചിക്കുന്നതായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
അണ്വായുധശേഷി ഇല്ലാത്ത രാജ്യം അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ സഹായത്തോടെ റഷ്യയെ ആക്രമിച്ചാൽ അതൊരു സംയുക്ത ആക്രമണമായി പരിഗണിക്കുമെന്നു പുടിൻ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ അണ്വായുധം ഉപയോഗിച്ച് റഷ്യക്കു മറുപടി നല്കാനാകും.
റഷ്യക്കു നേർക്ക് വ്യാപകമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുണ്ടായാലും അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി യുഎസ് സന്ദർശിക്കുന്ന സമയത്താണു പുടിന്റെ ഭീഷണി.