ആക്രമണം അവസാനിപ്പിക്കില്ല: ഹിസ്ബുള്ള
Sunday, September 29, 2024 12:33 AM IST
ബെയ്റൂട്ട്: ഇസ്രേലി അറിയിപ്പിയുണ്ടായി മണിക്കൂറുകൾ കഴിഞ്ഞാണ് ഹിസ്ബുള്ള നസറുള്ളയുടെ മരണം സ്ഥിരീകരിച്ചത്. പലസ്തീനുള്ള പിന്തുണയും ഇസ്രയേലിനെതിരായ യുദ്ധവും തുടരുമെന്ന് ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹിസ്ബുള്ള അറിയിച്ചു.
നസറുള്ളയുടെ മരണത്തിൽ വിലപിക്കുന്നതായി ഗാസയിലെ ഹമാസും യെമനിലെ ഹൂതി വിമതരും അറിയിച്ചു. ഇസ്രയേൽ എല്ലാ അതിർത്തികളും ലംഘിച്ചുവെന്ന് പറഞ്ഞ ഇറാക്കി സർക്കാർ രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.