ദുബായ്: രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​ച്ച് എ​ടു​ത്ത ഫീ​ല്‍​ഡ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി വി​രാ​ട് കോ​ഹ്‌​ലി​ക്കു സ്വ​ന്തം. ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ര​ണ്ടു ക്യാ​ച്ച് എ​ടു​ത്ത​തോ​ടെ​യാ​ണ് കോ​ഹ്‌​ലി റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 156 ക്യാ​ച്ച് എ​ന്ന റി​ക്കാ​ര്‍​ഡ് കോ​ഹ്‌​ലി 158 ആ​ക്കി തി​രു​ത്തി.


രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​ച്ച് എ​ടു​ത്ത ഫീ​ല്‍​ഡ​ര്‍​മാ​രി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തും കോ​ഹ്‌​ലി എ​ത്തി. ശ്രീ​ല​ങ്ക​യു​ടെ മ​ഹേ​ല ജ​യ​വ​ര്‍​ധ​നെ (218), ഓ​സ്‌​ട്രേ​ലി​യ​യു​ടെ റി​ക്കി പോ​ണ്ടിം​ഗ് (160) എ​ന്നി​വ​രാ​ണ് ആ​ദ്യ​ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ല്‍.