ഇന്ത്യ എയ്ക്ക് എതിരായ പോരാട്ടത്തിന്റെ രണ്ടാംദിനം അവസാനിക്കുന്പോൾ ഇന്ത്യ സി ഏഴു വിക്കറ്റ് നഷ്ടത്തിൽ 216 റണ്‍സ് നേടി. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് 297ൽ അവസാനിച്ചിരുന്നു. ഇന്ത്യ എയ്ക്കു വേണ്ടി ശാശ്വത് റാവത്ത് (124), ആവേശ് ഖാൻ (51 നോട്ടൗട്ട്) എന്നിവർ ബാറ്റിംഗിൽ തിളങ്ങി.
സഞ്ജുവിന്റെ 11-ാം സെഞ്ചുറി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ 11-ാം സെഞ്ചുറിയാണ് ഇന്നലെ അനന്തപുരിൽ പിറന്നത്. ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയ കേരള താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു. സച്ചിൻ ബേബി (18), രോഹൻ പ്രേം (13) എന്നിവരാണ് പട്ടികയിൽ ആദ്യരണ്ടു സ്ഥാനങ്ങളിൽ.