ഓൾ ഇംഗ്ലണ്ട്: പി.വി. സിന്ധു പുറത്ത്
Wednesday, March 12, 2025 11:07 PM IST
ബിർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്.
ദക്ഷിണകൊറിയയുടെ കിം ഗാ ഇയുനോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു പരാജയപ്പെട്ടത്. 21-19ന് ആദ്യ ഗെയിം നേടിയ സിന്ധു, രണ്ടും മൂന്നും ഗെയിമുകളിൽ (21-13, 21-13) പിന്നിലായി.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ കപൂർ-റിത്വിക ഗഡ്ഡെ സഖ്യം പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ചൈനീസ് തായ്പേയിയുടെ യെ ഹോംഗ് വീ-നിക്കോളെ കൂട്ടുകെട്ടിനെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. സ്കോർ: 21-10, 17-21, 24-22.