മുംബൈ x ഗുജറാത്ത് പ്ലേ ഓഫ്
Wednesday, March 12, 2025 11:07 PM IST
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ടിക്കറ്റിനായുള്ള പ്ലേ ഓഫ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഇന്ന് ഏറ്റുമുട്ടും.
രാത്രി 7.30നാണ് മത്സരം. ജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് നേരത്തേ ഫൈനലിൽ പ്രവേശിച്ചിരുന്നു.
ലീഗ് റൗണ്ടിൽ എട്ടു മത്സരങ്ങളിൽനിന്ന് 10 പോയിന്റായിരുന്നു ഡൽഹിക്ക്. മുംബൈക്കും 10 പോയിന്റ് ഉണ്ടെങ്കിലും റണ്‍ റേറ്റിൽ പിന്നിലായി. എട്ടു പോയിന്റുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തായിരുന്നു. ശനിയാഴ്ചയാണ് ഫൈനൽ പോരാട്ടം.