റാങ്കിംഗ്: രോഹിത്തിനു മുന്നേറ്റം
Wednesday, March 12, 2025 11:07 PM IST
ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു മുന്നേറ്റം.
ഐസിസി ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ ജയത്തിലെത്തിച്ച ഇന്നിംഗ്സ് രണ്ടു സ്ഥാനം മുന്നോട്ടുകയറാൻ രോഹിത്തിനെ സഹായിച്ചു. നിലവിൽ മൂന്നാം സ്ഥാനത്താണ് രോഹിത്.
784 റേറ്റിംഗ് പോയിന്റുള്ള ശുഭ്മാൻ ഗില്ലാണ് ഒന്നാം റാങ്കിൽ. പാക്കിസ്ഥാന്റെ ബാബർ അസമാണ് രണ്ടാമത്. വിരാട് കോഹ്ലി ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചിലാണ്. ശ്രേയസ് അയ്യറാണ് (എട്ട്) ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ.