സയ്യിദ് ആബിദ് അലി അന്തരിച്ചു
Wednesday, March 12, 2025 11:07 PM IST
മുംബൈ: ഇന്ത്യൻ മുൻ ക്രിക്കറ്റർ സയ്യിദ് ആബിദ് അലി (83) അന്തരിച്ചു. 1967-1975 കാലഘട്ടത്തിൽ ഇന്ത്യക്കായി 29 ടെസ്റ്റും അഞ്ച് ഏകദിനവും കളിച്ചു.
ഓൾറൗണ്ടറായ സയ്യിദ് ആബിദ് അലി, ടെസ്റ്റിൽ 47 വിക്കറ്റും 1018 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ ഏഴ് വിക്കറ്റും 93 റണ്‍സും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 212 മത്സരങ്ങളിൽനിന്ന് 397 വിക്കറ്റും 8732 റണ്‍സും സ്വന്തമാക്കി.