ഇന്ത്യക്കായി ഇറങ്ങാൻ വൻതുക ആവശ്യപ്പെട്ട് നഗാൽ
Friday, September 20, 2024 11:17 PM IST
ന്യൂഡൽഹി: രാജ്യത്തിനായി ഡേവിസ് കപ്പിൽ കളിക്കാൻ ഇന്ത്യയുടെ ഒന്നാം നന്പർ ടെന്നീസ് താരം സുമിത് നാഗൽ വൻ തുക ആവശ്യപ്പെട്ടെന്ന് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ).
അന്പതിനായിരം യുഎസ് ഡോളറാണ് (45 ലക്ഷം രൂപ) താരം ആവശ്യപ്പെട്ടത്. എന്നാൽ, രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്പോൾ പണം ചോദിക്കുന്നത് സാധാരണയാണെന്നാണ് സുമിത് നാഗലിന്റെ വാദം.
പുറം വേദനയെന്ന് പറഞ്ഞ് നഗാൽ ഡേവിസ് കപ്പിൽ സ്വീഡനെതിരേയുള്ള മത്സരത്തിൽ പങ്കെടുത്തിരുന്നില്ല. സ്വീഡനെതിരേ ഇന്ത്യ 4-0നാണ് തോറ്റത്. യുകി ഭാംബ്രി, ശശികുമാർ മുകുന്ദ് എന്നിവരും രാജ്യത്തിനായി ഇറങ്ങാത്തതിൽ എഐടിഎ അസംതൃപ്തി അറിയിച്ചു.