ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ളി​ൽ ഉ​ട​നീ​ളം റി​ക്കാ​ർ​ഡ് നേ​ട്ട​ങ്ങ​ളാ​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട 2024, ഇ​ന്ത്യ​യു​ടെ ഉ​ൽ​പ്പാ​ദ​ന മേ​ഖ​ല​യ്ക്ക് ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യ വ​ർ​ഷ​മാ​ണ്. ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ്‌​മാ​ർ​ട്ട്‌​ഫോ​ൺ ക​യ​റ്റു​മ​തി​ക്കാ​രാ​യി ഇ​ന്ത്യ​യെ ഉ​യ​ർ​ത്തി​യ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് മേ​ഖ​ല മു​ത​ൽ ക​ൽ​ക്ക​രി, സ്റ്റീ​ൽ എ​ന്നി​വ​യു​ടെ അ​സാ​മാ​ന്യ​മാ​യ ഉ​ൽ​പ്പാ​ദ​നം വ​രെ​യു​ള്ള മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി രാ​ജ്യം ആ​ഗോ​ള​ത​ല​ത്തി​ൽ അ​തി​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചു.

എ​ന്നാ​ൽ ഈ ​നാ​ഴി​ക​ക്ക​ല്ലു​ക​ൾ കേ​വ​ലം ഒ​രു വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മ​ല്ല. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സ്ഥി​ര​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ത​ന്ത്ര​പ​ര​മാ​യ നി​ക്ഷേ​പ​ങ്ങ​ൾ, ഗ​വ​ണ്മെ​ന്‍റ് ഉ​ദ്യ​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​രി​ണി​ത ഫ​ല​ത്തെ​യാ​ണ് അ​വ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലു​ട​നീ​ളം രാ​ജ്യം സ്ഥി​ര​മാ​യി ഒ​രു ആ​ഗോ​ള ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​മാ​യി നി​ല​കൊ​ള്ളു​ന്നു. ആ​ഭ്യ​ന്ത​ര​വും ആ​ഗോ​ള​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന് പ​ര്യാ​പ്ത​മാ​യ അ​സം​സ്‌​കൃ​ത ഉ​രു​ക്കി​ന്‍റെ റെ​ക്കോ​ർ​ഡ് ഉ​ൽ​പ്പാ​ദ​നം മു​ത​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്തൃ ഇ​ല​ക്ട്രോ​ണി​ക്‌​സി​ലും ഉ​ണ്ടാ​യ മു​ന്നേ​റ്റം വ​രെ.

ക​ളി​പ്പാ​ട്ട​ങ്ങ​ൾ പോ​ലെ ഒ​രു കാ​ല​ത്ത് വ​ള​ർ​ച്ച മു​ര​ടി​ച്ച​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ൾ ക​യ​റ്റു​മ​തി 239% വ​ർ​ദ്ധി​ക്കു​ക​യും ഇ​റ​ക്കു​മ​തി 52% കു​റ​യ്ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​കാ​സം ഉ​ണ്ടാ​യി​രി​ക്കു​ന്നു.

ഇ​ന്ത്യ​യു​ടെ മ​രു​ന്ന് നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തി​ന് ഇ​പ്പോ​ൾ 748 യു​എ​സ്എ​ഫ്ഡി​എ-​അം​ഗീ​കൃ​ത സൈ​റ്റു​ക​ൾ ഉ​ണ്ടെ​ന്നു​ള്ള​ത് അ​തി​ന്‍റെ ലോ​കോ​ത്ത​ര ഉ​ൽ​പ്പാ​ദ​ന ശേ​ഷി​യു​ടെ തെ​ളി​വാ​ണ്. സോ​ളാ​ർ പാ​ന​ലു​ക​ളു​ടെ​യും കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ളു​ടെ​യും ഉ​ൽ​പാ​ദ​ന​ത്തി​ലെ കു​തി​ച്ചു​ചാ​ട്ടം പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തോ​ടു​ള്ള ഇ​ന്ത്യ​യു​ടെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന പ്ര​തി​ബ​ദ്ധ​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

സ​ർ​ക്കാ​ർ ഉ​ദ്യ​മ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ ന​വ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യു​ള്ള ഈ ​ബ​ഹു-​മേ​ഖ​ലാ വ​ള​ർ​ച്ച, സാ​മ്പ​ത്തി​ക പ്ര​തി​രോ​ധ​ത്തി​ലേ​ക്കും ആ​ഗോ​ള മ​ത്സ​ര​ക്ഷ​മ​ത​യി​ലേ​ക്കു​മു​ള്ള കൂ​ട്ടാ​യ മു​ന്നേ​റ്റ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്നു.

ഇ​ന്ത്യ​യു​ടെ നി​ർ​മാ​ണ മേ​ഖ​ല 2024-ൽ ​ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച​യ്ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ട് ഒ​രു ആ​ഗോ​ള ശ​ക്തി കേ​ന്ദ്ര​മാ​യി മാ​റു​ന്ന​തി​ന് അ​ടി​വ​ര​യി​ടു​ന്നു. ഇ​ന്ത്യ​യെ ഒ​രു നി​ർ​മാ​ണ ഭീ​മ​നാ​യി മാ​റ്റു​ന്ന​തി​ന് ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന മേ​ക്ക് ഇ​ൻ ഇ​ന്ത്യ സം​രം​ഭ​വും 2024-ൽ 10 ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി.

ഇ​ന്ത്യ​ക്കാ​ർ ഒ​രി​ക്ക​ലും സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് ക​രു​തി​യി​ട്ടി​ല്ലാ​ത്ത മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ‘മേ​ക്ക് ഇ​ൻ ഇ​ന്ത്യ’ യു​ടെ മു​ദ്ര ദൃ​ശ്യ​മാ​യി. ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ, ഇ​ന്ത്യ​യു​ടെ ഉ​ൽ​പ്പാ​ദ​ന മേ​ഖ​ല ഗ​ണ്യ​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​ത് പ്ര​ധാ​ന​മാ​യും ‘മേ​ക്ക് ഇ​ൻ ഇ​ന്ത്യ’ എ​ന്ന ഉ​ദ്യ​മ​ത്തി​ലൂ​ടെ​യാ​ണ് മു​ന്നേ​റി​യ​ത്.

14 മേ​ഖ​ല​ക​ളി​ലാ​യി ഉ​ൽ​പ്പാ​ദ​ന ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന (പി​എ​ൽ​ഐ) പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും 1.28 ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​കം നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ക​യും 8.5 ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​ത് പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ക​ളി​പ്പാ​ട്ട ക​യ​റ്റു​മ​തി​യി​ൽ 239% വ​ർ​ധ​ന​യും മൊ​ബൈ​ൽ ഫോ​ൺ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ 600% ഉ​യ​ർ​ച്ച​യും പോ​ലു​ള്ള ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ളോ​ടെ ഈ ​ഉ​ദ്യ​മ​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക്സ്, സ്റ്റീ​ൽ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, പ്ര​തി​രോ​ധ ഉ​ത്പാ​ദ​നം എ​ന്നി​വ​യി​ലെ വ​ള​ർ​ച്ച​യ്ക്ക് ഉ​ത്തേ​ജ​നം ന​ൽ​കി.

ഉ​ൽ​പ്പാ​ദ​നം ഇ​ര​ട്ടി​യാ​യ​തോ​ടെ ഇ​ന്ത്യ ഉ​രു​ക്കി​ന്‍റെ മൊ​ത്ത ക​യ​റ്റു​മ​തി​ക്കാ​രാ​യി മാ​റു​ക​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ലും ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്തു.

കു​തി​ച്ചു​യ​ർ​ന്ന പ്ര​തി​രോ​ധ ക​യ​റ്റു​മ​തി 85-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തി​യ​പ്പോ​ൾ 2024-ഓ​ടെ ആ​ഗോ​ള ഉ​ൽ​പ്പാ​ദ​ന നി​ല​വാ​രം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് അ​ർ​ദ്ധ​ചാ​ല​ക നി​ർ​മാ​ണ​ത്തി​ലും പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ലും രാ​ജ്യം കു​തി​ച്ചു​യ​ർ​ന്നു.

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 9.5% ഉ​യ​ർ​ന്ന വ്യാ​വ​സാ​യി​ക വ​ള​ർ​ച്ചാ നി​ര​ക്കോ​ടെ മൊ​ത്തം 8.2% സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​ക​യും ഉ​ല്പാ​ദ​ന നി​ർ​മ്മാ​ണ മേ​ഖ​ല​ക​ളി​ലെ വ​ള​ർ​ച്ച നി​ര​ക്ക് ഇ​ര​ട്ട അ​ക്ക​ത്തോ​ട് അ​ടു​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​ത്തി​ലെ സു​സ്ഥി​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും പ​രി​ണി​ത​ഫ​ല​മാ​ണ് മേ​ക്ക് ഇ​ൻ ഇ​ന്ത്യ കാ​മ്പെ​യ്‌​നി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ഈ ​വ​ള​ർ​ച്ച പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

2024-ലെ ​ന​യ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ഉ​ദ്യ​മ​ങ്ങ​ളും

നി​ര​വ​ധി ഉ​ദ്യ​മ​ങ്ങ​ൾ 2024-ൽ ​ഇ​ന്ത്യ​യു​ടെ ഉ​ല്പാ​ദ​ന ആ​വാ​സ​വ്യ​വ​സ്ഥ​യെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി:

- ജ​ൻ വി​ശ്വാ​സ് 2.0 ബി​ൽ ആ​വി​ഷ്ക​രി​ച്ച​ത് ബി​സി​ന​സ്സ് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കി.

- 100 ന​ഗ​ര​ങ്ങ​ൾ​ക്ക് സ​മീ​പം സാ​ധ്യ​മാ​ക്കി​യ പ്ല​ഗ് ആ​ൻ​ഡ് പ്ലേ ​വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളു​ടെ വി​ക​സ​നം നി​ക്ഷേ​പ​ങ്ങ​ളെ ആ​ക​ർ​ഷി​ച്ചു.

- ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ മി​ഷ​ന്‍റെ ആ​വി​ർ​ഭാ​വം ആ​ഭ്യ​ന്ത​ര ഉ​ൽ​പ്പാ​ദ​ന​വും പു​ന​രു​പ​യോ​ഗ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ വി​ഭ​വ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി.

- കൂ​ടാ​തെ, പു​തി​യ ബ​യോ-​മാ​നു​ഫാ​ക്ച​റിം​ഗ്, ബ​യോ-​ഫൗ​ണ്ട​റി പ​ദ്ധ​തി​ക​ളു​ടെ തു​ട​ക്കം ഇ​ന്ത്യ​യെ ജൈ​വ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ നേ​തൃ​സ്‌​ഥാ​ന​ത്തേ​യ്ക്ക് ഉ​യ​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്നു

2014 മു​ത​ൽ ഉ​ൽ​പ്പാ​ദ​നം 50% വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടും 2024 സാ​മ്പ​ത്തി​ക വ​ർ​ഷം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന സ്റ്റീ​ൽ ഉ​ൽ​പ്പാ​ദ​ന​വും ഉ​പ​ഭോ​ഗ നി​ല​വാ​ര​വും കൈ​വ​രി​ച്ചു​കൊ​ണ്ടും ഇ​ന്ത്യ ഉ​രു​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ മൊ​ത്ത ക​യ​റ്റു​മ​തി​ക്കാ​രാ​യി​മാ​റി.

ഊ​ർ​ജ സു​ര​ക്ഷ​യി​ൽ നി​ർ​ണാ​യ​ക​മാ​യ ക​ൽ​ക്ക​രി മേ​ഖ​ല 2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 997.2 ദ​ശ​ല​ക്ഷം ട​ൺ ഉ​ത്പാ​ദ​നം ന​ട​ത്തു​ക​യും ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ 60% വ​ള​ർ​ച്ച​യോ​ടെ ഇ​റ​ക്കു​മ​തി ആ​ശ്രി​ത​ത്വം കു​റ​ക്കു​ക​യും ചെ​യ്തു.

50 ബി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യം അ​തി​ന്‍റെ വ്യാ​പ്തി അ​നു​സ​രി​ച്ച് ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ വ്യ​വ​സാ​യ​മാ​യി തു​ട​രു​ന്നു. പി​എ​ൽ​ഐ സ്‌​കീ​മു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള 30,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ങ്ങ​ൾ ബ​യോ​സി​മി​ല​റു​ക​ൾ, വാ​ക്‌​സി​നു​ക​ൾ, ജ​ന​റി​ക് മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഉ​ത്തേ​ജ​നം ന​ൽ​കി​കൊ​ണ്ട് താ​ങ്ങാ​നാ​വു​ന്ന ആ​രോ​ഗ്യ​പ​രി​ര​ക്ഷ മാ​ർ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​യു​ടെ ആ​ഗോ​ള നേ​തൃ​ത്വം ദൃ​ഢ​മാ​ക്കി.


എം​എ​സ്എം​ഇ​യു​ടെ സം​ഭാ​വ​ന​ക​ൾ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ന്നു

സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ (എം​എ​സ്എം​ഇ) മൊ​ത്തം ഉ​ൽ​പ്പാ​ദ​ന​ത്തി​ന്‍റെ 35% വും ​ക​യ​റ്റു​മ​തി​യു​ടെ 45% വും ​സം​ഭാ​വ​ന ചെ​യ്തു​കൊ​ണ്ട് ഇ​ന്ത്യ​യു​ടെ ഉ​ൽ​പ്പാ​ദ​ന മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യി തു​ട​രു​ന്നു.

2024 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 6.78 ല​ക്ഷം കോ​ടി രൂ​പ​യു​ടെ 92 ല​ക്ഷം ഗ്യാ​ര​ണ്ടി​ക​ൾ ന​ൽ​കി​യ വാ​യ്പ പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് പ്ര​യോ​ജ​നം ല​ഭി​ച്ച, 4.7 കോ​ടി എം​എ​സ്എം​ഇ ക​ൾ ഉ​ദ്യം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി എം​പ്ലോ​യ്‌​മെ​ന്‍റ് ജ​ന​റേ​ഷ​ൻ പ്രോ​ഗ്രാ​മും 2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 89,000 മൈ​ക്രോ യൂ​ണി​റ്റു​ക​ളെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് 7.13 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ല​വ​സ​രം ന​ൽ​കി.

പി​എ​ൽ ഐ: ​ഗെ​യിം ചെ​യ്ഞ്ച​ർ

ഇ​ന്ത്യ​യു​ടെ ഉ​ല്പാ​ദ​ന ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന (പി​എ​ൽ​ഐ) പ​ദ്ധ​തി​ക​ൾ ഉ​ൽ​പ്പാ​ദ​ന മേ​ഖ​ല​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​രി​വ​ർ​ത്ത​നാ​ത്മ​ക​മാ​യ പ​ങ്ക് വ​ഹി​ച്ചു​കൊ​ണ്ട് വ്യാ​വ​സാ​യി​ക ഉ​ൽ​പ്പാ​ദ​ന​ത്തി​ന്‍റെ ആ​ഗോ​ള കേ​ന്ദ്ര​മാ​ക്കി രാ​ജ്യ​ത്തെ മാ​റ്റി.

ഉ​ല്പാ​ദ​ന ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന (പി​എ​ൽ​ഐ) പ​ദ്ധ​തി​ക​ൾ 1.28 ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ‌‌‌‌​യു​ടെ നി​ക്ഷേ​പം സാ​ധ്യ​മാ​ക്കി​കൊ​ണ്ട് 8.5 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ക​യ​റ്റു​മ​തി നാ​ല് ല​ക്ഷം കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​ത് 10.8 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഉ​ൽ​പ്പാ​ദ​ന​ത്തി​ലേ​ക്കും വി​ൽ​പ്പ​ന​യി​ലേ​ക്കും ന​യി​ക്കു​ക​യും ന​മ്മു​ടെ ന​യ​ത്തി​ന്‍റെ കാ​ര്യ​മാ​യ സ്വാ​ധീ​നം പ്ര​ക​ട​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​ൽ​പ്പാ​ദ​ന മേ​ഖ​ല പ്ര​ത്യേ​കി​ച്ചും, ഗ​ണ്യ​മാ​യ വ​ള​ർ​ച്ച​യ്ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു.

മേ​ഖ​ല​യി​ലെ ആ​ഭ്യ​ന്ത​ര ഉ​ൽ​പ്പാ​ദ​നം 2014 ലെ 1.9 ​ല​ക്ഷം കോ​ടി രൂ​പ​യി​ൽ നി​ന്ന് 2023 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 400% വ​ർ​ദ്ധി​ച്ച് 8.22 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ഇ​തി​ൽ മൊ​ബൈ​ൽ ഫോ​ൺ മേ​ഖ​ല​യും ഉ​ൾ​പ്പെ​ടു​ന്നു.

ഈ ​മേ​ഖ​ല​യി​ൽ 2017 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​നും 2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​നും ഇ​ട​യി​ൽ നേ​രി​ട്ടു​ള്ള തൊ​ഴി​ലു​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ക്കു​ക​യും ഇ​തി​ലൂ​ടെ വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​ര്യ​മാ​യി പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യും ചെ​യ്തു.

പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള 30,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ലൂ​ടെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യ്ക്കും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​യി. ഇ​ത് എ​പി​ഐ​ക​ൾ, വാ​ക്സി​നു​ക​ൾ, ബ​യോ​സി​മി​ല​റു​ക​ൾ, ബ​യോ​ള​ജി​ക്സ് എ​ന്നി​വ​യു​ടെ ഉ​ൽ​പ്പാ​ദ​ന​ത്തി​ലു​ള്ള ഇ​ന്ത്യ​യു​ടെ ക​ഴി​വി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വി​പ​ണി​യെ​ന്ന സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു.

അ​തു​പോ​ലെ, എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ, എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള പി​എ​ൽ​ഐ പി​ന്തു​ണ, ഇ​റ​ക്കു​മ​തി ആ​ശ്രി​ത​ത്വം കു​റ​യ്ക്കു​ക​യും ആ​ഭ്യ​ന്ത​ര ഉ​ൽ​പ്പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കു​ക​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

ഉ​രു​ക്ക് മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​രി​വ​ർ​ത്ത​നം സം​ഭ​വി​ക്കു​ക​യും 2014 മു​ത​ൽ ഉ​ൽ​പ്പാ​ദ​നം 70% വ​ർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​യെ ഉ​രു​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ മൊ​ത്ത ക​യ​റ്റു​മ​തി​ക്കാ​രാ​ക്കി മാ​റ്റു​ക​യും ചെ​യ്തു. പി​എ​ൽ ഐ ​പ​ദ്ധ​തി​ക​ളു​ടെ വി​ജ​യം പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു.

2024 വ​ർ​ഷം ജൈ​വ ഉ​ത്പ​ന്ന നി​ർ​മ്മാ​ണ​ത്തി​നു​ള്ള പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളും അ​ർ​ദ്ധ​ചാ​ല​ക​ങ്ങ​ളും പോ​ലു​ള്ള നി​ർ​മ്മാ​ണ മേ​ഖ​ല​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ മി​ഷ​ൻ്റെ സ​മാ​രം​ഭ​ത്തി​നും സാ​ക്ഷ്യം വ​ഹി​ച്ചു.

വ​ൻ തോ​തി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ​യും ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും പി​എ​ൽ​ഐ പ​ദ്ധ​തി​ക​ൾ ഇ​ന്ത്യ​യെ ആ​ഗോ​ള മൂ​ല്യ ശൃം​ഖ​ല​യി​ലെ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി ഉ​യ​ർ​ത്തി.

ശ​ക്ത​മാ​യ ഒ​രു ഉ​ൽ​പ്പാ​ദ​ന ആ​വാ​സ​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യ്ക്ക് ഈ ​ഉ​ദ്യ​മ​ങ്ങ​ൾ അ​ടി​വ​ര​യി​ടു​ന്നു.

ഇ​ല​ക്ട്രോ​ണി​ക്സ് മാ​നു​ഫാ​ക്ച​റിം​ഗ് ക്ല​സ്റ്റ​ർ സ്കീം, 40,000 ​കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ക​യും അ​ഞ്ച് ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ത​ന്നെ സൗ​രോ​ർ​ജ്ജ ശേ​ഷി 2014 മു​ത​ൽ 25 മ​ട​ങ്ങ് വ​ർ​ദ്ധി​ച്ച​ത് ഇ​ന്ത്യ​യു​ടെ ശു​ദ്ധ​മാ​യ ഊ​ർ​ജ്ജ പ്ര​തി​ബ​ദ്ധ​ത​യെ പ്ര​ക​ട​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ, തു​ണി​ത്ത​ര​ങ്ങ​ളു​ടെ​യും വ​സ്ത്ര​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി 20% വ​ർ​ദ്ധി​ച്ച് 2.97 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തു​ക​യും ഈ ​രം​ഗ​ത്തെ മി​ക​ച്ച അ​ഞ്ച് ആ​ഗോ​ള ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ​യെ മാ​റ്റു​ക​യും ചെ​യ്തു.

അ​ർ​ദ്ധ​ചാ​ല​ക നി​ർ​മ്മാ​ണം: ഒ​രു ഗെ​യിം ചെ​യ്ഞ്ച​ർ

ഇ​ന്ത്യ​യു​ടെ അ​ർ​ദ്ധ​ചാ​ല​ക വ്യ​വ​സാ​യം 2024-ൽ ​ച​രി​ത്ര​പ​ര​മാ​യ വ​ഴി​ത്തി​രി​വി​ലെ​ത്തി. ഓ​ട്ടോ​മോ​ട്ടീ​വ്, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ഉ​പ​ഭോ​ക്തൃ ഇ​ല​ക്ട്രോ​ണി​ക്സ്, ടെ​ലി​കോം എ​ന്നി​വ വ​രെ​യു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കാ​യി അ​ർ​ദ്ധ​ചാ​ല​ക​ങ്ങ​ൾ ഉ​ൽ​പ്പാ​ദി​പ്പി​ച്ചു​കൊ​ണ്ട് 2,500 കോ​ടി ചി​പ്പു​ക​ളു​ടെ വാ​ർ​ഷി​ക ശേ​ഷി കൈ​വ​രി​ക്കാ​ൻ രാ​ജ്യം സ​ജ്ജ​മാ​യി.

100 ബി​ല്യ​ൺ ഡോ​ള​ർ മു​ത​ൽ മു​ട​ക്കി​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ അ​ർ​ദ്ധ​ചാ​ല​ക ഫാ​ബ്രി​ക്കേ​ഷ​ൻ പ്ലാന്‍റ് സ്ഥാ​പി​ക്കു​ന്ന​ത് പ്ര​തി​രോ​ധം, ഇ​വി​ക​ൾ, ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ക​മ്പ്യൂ​ട്ടിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ന​ൽ​കു​ക​യും പ്ര​തി​മാ​സം 50,000 വേ​ഫ​ർ സ്റ്റാ​ർ​ട്ടു​ക​ളു​ടെ ഉ​ത്പാ​ദ​നം സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്തു. നൂ​ത​ന ചി​പ്പു​ക​ളു​ടെ ആ​ഗോ​ള ആ​വ​ശ്യം നേ​രി​ടാ​നാ​യി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും സി​ലി​ക്ക​ൺ കാ​ർ​ബൈ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​തി​ന് സ​മാ​ന്ത​ര​മാ​യി, സ്വ​കാ​ര്യ ​മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ളു​ടെ നൂ​ത​നാ​ശ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷം കോ​ടി രൂ​പ അ​നു​വ​ദി​ച്ച നാ​ഷ​ണ​ൽ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ പോ​ലു​ള്ള ഉ​ദ്യ​മ​ങ്ങ​ളി​ലൂ​ടെ, അ​ർ​ദ്ധ​ചാ​ല​ക നി​ർ​മ്മാ​ണ​ത്തി​ലെ ഗ​വേ​ഷ​ണം പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി.

കൂ​ടാ​തെ, വ​രാ​നി​രി​ക്കു​ന്ന ഭാ​ര​ത് അ​ർ​ദ്ധ​ചാ​ല​ക ഗ​വേ​ഷ​ണ കേ​ന്ദ്രം, അ​ർ​ദ്ധ​ചാ​ല​ക ജി​സി​സി​ക​ളും ഐ​ഐ​ടി​ക​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം എ​ന്നി​വ എ​ഞ്ചി​നീ​യ​ർ​മാ​രെ മി​ക​വു​റ്റ​വ​രാ​ക്കു​ക​യും അ​ടു​ത്ത ത​ല​മു​റ ചി​പ്പ് വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

ത​ന്ത്ര​പ്ര​ധാ​ന​മാ​യ ന​യ​ങ്ങ​ൾ, ശ​ക്ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഗ​ണ്യ​മാ​യ നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ, ഇ​ന്ത്യ​യു​ടെ ഉ​ൽ​പ്പാ​ദ​ന മേ​ഖ​ല അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​നും ന​വീ​ക​ര​ണ​ത്തി​നും ആ​ഗോ​ള മ​ത്സ​ര​ക്ഷ​മ​ത​യ്ക്കും പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള പാ​ത​യി​ലാ​ണ്.