ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി ഇ​​​ള​​​വു​​​ക​​​ള​​​ട​​​ക്കം വ​​​ലി​​​യ നി​​​കു​​​തി പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങി ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ.

പ്ര​​​തി​​​വ​​​ർ​​​ഷം 14 ല​​​ക്ഷം രൂ​​​പ വ​​​രെ സ​​​ന്പാ​​​ദി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​കു​​​തി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. ആ​​​ദാ​​​യ​​​നി​​​കു​​​തി ഇ​​​ള​​​വു​​​ക​​​ളോ​​​ടൊ​​​പ്പം നി​​​കു​​​തി ഫ​​​യ​​​ലിം​​​ഗ് ച​​​ട്ട​​​ങ്ങ​​​ൾ ല​​​ളി​​​ത​​​മാ​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് രാ​​​വി​​​ലെ 11നാ​​​കും ലോ​​​ക്സ​​​ഭ​​​യി​​​ൽ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ ത​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ എ​​​ട്ടാ​​​മ​​​ത്തെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണെ​​​ങ്കി​​​ലും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക സി​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യാ​​​കും ഈ ​​​വ​​​ർ​​​ഷ​​​ത്തെ സ​​​ന്പൂ​​​ർ​​​ണ പൊ​​​തു​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.

നേ​​​രി​​​ട്ടു പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ങ്കി​​​ലും ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ഡ​​​ൽ​​​ഹി​​​യി​​​ലെ​​​യും വൈ​​​കാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ബി​​​ഹാ​​​റി​​​ലെ​​​യും വോ​​​ട്ട​​​ർ​​​മാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പൊ​​​തു​​​പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ഇ​​​ള​​​വു​​​ക​​​ളും ബ​​​ജ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കും. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​നി​​​ല വി​​​ല​​​യി​​​രു​​​ത്തു​​​ന്ന സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട് ഈ​​​ മാ​​​സം 31ന് ​​​ലോ​​​ക്സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.

നി​​​കു​​​തി​​​ഘ​​​ട​​​ന​​​യും ആ​​​ദാ​​​യ​​​നി​​​കു​​​തി (ഐ​​​ടി​​​ആ​​​ർ) ഫ​​​യ​​​ലിം​​​ഗ് പ്ര​​​ക്രി​​​യ​​​യും ല​​​ളി​​​ത​​​മാ​​​ക്കാ​​​നാ​​​ണു ശ്ര​​​മ​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​ർ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു.


രാ​​​ജ്യ​​​ത്തെ വ്യ​​​ക്തി​​​ഗ​​​ത ആ​​​ദാ​​​യ​​​നി​​​കു​​​തി പി​​​രി​​​വ് ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ- ന​​​വം​​​ബ​​​ർ കാ​​​ല​​​യ​​​ള​​​വി​​​ൽ 25 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 7.41 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യ​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​വും പ്ര​​​തീ​​​ക്ഷ​​​യു​​​മാ​​​യി.

നി​​​കു​​​തി പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഈ ​​​സു​​​വ​​​ർ​​​ണാ​​​വ​​​സ​​​രം കേ​​​ന്ദ്രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​ടെ ഉ​​​പ​​​ദേ​​​ശം. പ്ര​​​തി​​​വ​​​ർ​​​ഷം 14 ല​​​ക്ഷം രൂ​​​പ​​​വ​​​രെ സ​​​ന്പാ​​​ദി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളു​​​ടെ ഭാ​​​രം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​കും പു​​​തി​​​യ നി​​​കു​​​തി ഘ​​​ട​​​ന. എ​​​ന്നാ​​​ൽ മ​​​റ്റു നി​​​കു​​​തി​​​നി​​​ര​​​ക്കു​​​ക​​​ളി​​​ലും ന​​​യ​​​ങ്ങ​​​ളി​​​ലും കാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കി​​​ല്ല.

നി​​​കു​​​തി​​​ഘ​​​ട​​​ന​​​യി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന മാ​​​റ്റം

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യി​​​ൽ അ​​​ടി​​​സ്ഥാ​​​ന ഇ​​​ള​​​വു​​​പ​​​രി​​​ധി മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്ന് നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യേ​​​ക്കും. നി​​​ല​​​വി​​​ൽ, പു​​​തി​​​യ നി​​​കു​​​തി​​​പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ൽ മൂ​​​ന്നു ല​​​ക്ഷം വ​​​രെ​​​യു​​​ള്ള വ​​​രു​​​മാ​​​നം നി​​​കു​​​തി​​​ര​​​ഹി​​​ത​​​മാ​​​ണ്.

മൂ​​​ന്നു ല​​​ക്ഷം മു​​​ത​​​ൽ ആ​​​റു ല​​​ക്ഷം രൂ​​​പ വ​​​രെ വ​​​രു​​​മാ​​​ന​​​ത്തി​​​ന് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​ണു നി​​​ല​​​വി​​​ലെ നി​​​കു​​​തി. ഇ​​​തി​​​ൽ നേ​​​രി​​​യ പ​​​രി​​​ഷ്കാ​​​ര​​​ത്തി​​​ലൂ​​​ടെ 14 ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ർ​​​ക്ക് നി​​​കു​​​തി വ്യ​​​വ​​​സ്ഥ​​​യെ കൂ​​​ടു​​​ത​​​ൽ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​ക്കി​​​യേ​​​ക്കും.