കൽപ്പറ്റ: മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും സീറ്റ് വർധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.
കളക്ടറേറ്റിനു മുന്പിൽ കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ കോലം കെട്ടിത്തൂക്കിയിട്ടാണ് കത്തിച്ചത്. ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ്, അതുൽ തോമസ്, രോഹിത് ശശി, അസ്ലം ഷേർഖാൻ, അനന്ത പത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, ആൽഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി.