മ​ദ്യ​ഷാ​പ്പ് തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ
Friday, September 27, 2024 5:58 AM IST
ഉൗ​ട്ടി: തു​മ്മ​ന​ട്ടി​യി​ൽ മ​ദ്യ​ഷാ​പ്പ് തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

18 ഗ്രാ​മ​വാ​സി​ക​ളാ​ണ് സ​ർ​ക്കാ​ർ മ​ദ്യ​ഷാ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​തു​സം​ബ​ന്ധി​ച്ച് ഇ​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷം മു​ന്പ് ഇ​വി​ട​ത്തെ മ​ദ്യ​ഷാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു. ഇ​ത് വീ​ണ്ടും തു​റ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്.