പൂ​ക്കോ​ട് ത​ടാ​ക പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Saturday, September 28, 2024 6:05 AM IST
ക​ൽ​പ്പ​റ്റ: സ്വ​ച്ഛ​താ ഹി ​സേ​വാ ക്യാ​ന്പ​നി​യി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക ടൂ​റി​സം ദി​ന​ത്തി​ൽ പൂ​ക്കോ​ട് ത​ടാ​ക പ​രി​സ​രം ശു​ചീ​ക​രി​ച്ചു. നെ​ഹ്റു യു​വ കേ​ന്ദ്ര, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, ബാ​ബ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം.

കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് യൂ​ണി​വേ​ഴ്സി​റ്റി, ക​ൽ​പ്പ​റ്റ ഐ​ടി​ഐ, വൈ​ത്തി​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​ഹ​ക​രി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജ്യോ​തി​ദാ​സ്, നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ ഡി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,

ഡി​ടി​പി​സി മാ​നേ​ജ​ർ എം.​എ​സ്. ദി​നേ​ശ്, ബാ​ബ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​ന്ന​ത്ത്, വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​ആ​ർ.​എ​ൽ. ര​തീ​ഷ്, ഐ​ടി​ഐ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​വി. നി​ധി​ൻ, എ. ​മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.