ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി
Friday, September 27, 2024 5:58 AM IST
പു​ൽ​പ്പ​ള്ളി: ഈ ​മാ​സം 30ന് ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​റും ഫു​ട്ബോ​ൾ താ​ര​വു​മാ​യി​രു​ന്ന കെ.​പി. അ​ബ്ദു​ൾ സ​മ​ദി​നോ​ടു​ള്ള ആ​ദ​ര​വ​റി​യി​ച്ചു​കൊ​ണ്ട് വ​നം​വ​കു​പ്പി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. വ​ടാ​ന​ക്ക​വ​ല ടാ​ങ്കോ ട​ർ​ഫി​ലാ​യി​രു​ന്നു മ​ത്സ​രം.

ജി​ല്ല​യി​ലെ മൂ​ന്ന് ഡി​വി​ഷു​ക​ളി​ലേ​യും ആ​ർ​ആ​ർ​ടി​യു​ടേ​യും ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് ടീം ​ജേ​താ​ക്ക​ളാ​യി.


സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ൻ ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി. റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ.​പി. അ​ബ്ദു​ൾ സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ, എ. ​നി​ഖേ​ഷ്, വി.​ആ​ർ. ഷാ​ജി, പി.​പി. ശ​ര​ത്ത്, ടി. ​ന​സ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.