ജ​ന​കീ​യ പ്ര​തി​ഷേ​ധം: ചെ​റ്റ​പ്പാ​ലം-​വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ൽ കു​ഴി​യ​ട​യ്ക്ക​ൽ ആ​രം​ഭി​ച്ചു
Saturday, September 28, 2024 6:10 AM IST
മാ​ന​ന്ത​വാ​ടി: ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് എ​രു​മ​ത്തെ​രു​വ്-​ചെ​റ്റ​പ്പാ​ലം-​വ​ള്ളി​യൂ​ർ​ക്കാ​വ് ബൈ​പാ​സി​ൽ കു​ഴി​യ​ട​യ്ക്ക​ൽ ആ​രം​ഭി​ച്ചു. മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ബൈ​പാ​സ് മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധ​മാ​ണ് ഫ​ലം ക​ണ്ട​ത്. ദി​നേ​ന ചെ​റു​തും വ​ല​തു​മ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​താ​ണ് ബൈ​പാ​സ്.


റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ​ലി​യ കു​ഴി​ക​ളി​ൽ വാ​ഴ ന​ട്ടും ക​ട​ലാ​സ് തോ​ണി ഇ​റ​ക്കി​യും ഉ​പ​രോ​ധം ന​ട​ത്തി​യും ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ക്വാ​റി വേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന മു​റ​യ്ക്ക് ബൈ​പാ​സ് റീ ​ടാ​ർ ചെ​യ്യാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.