സുൽത്താൻബത്തേരി: ഐ ടെക് ഐടിഐയിലെയും മാർ അത്തനാസിയോസ് ഐടിഐയിലെയും അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് പാസായ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് നിർവഹിച്ചു.
ഐ ടെക് ഐടിഐയിൽ നടന്ന ചടങ്ങിൽ ഐ ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോണ് ചരുവിള അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് പ്രസംഗിച്ചു. ഐ ടെക് ഐടിഐ പ്രിൻസിപ്പൽ ജൂലി ഉതുപ്പ് സ്വാഗതവും മാർ അത്തനാസിയോസ് ഐടിഐ പ്രിൻസിപ്പൽ ബിനു ആന്റണി നന്ദിയും പറഞ്ഞു.