ഡി​എ​ഫ്ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, September 27, 2024 6:03 AM IST
മാ​ന​ന്ത​വാ​ടി: വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി മ​നു​ഷ്യ​ജീ​വ​നും കൃ​ഷി​ക്കും നാ​ശം വ​രു​ത്തു​ന്ന​ത് ത​ട​യു​ക, വ​നം വ​ന്യ​ജീ​വി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഡി​എ​ഫ്ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. ക​ഐ​സ്കെ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​കെ. ശ​ശീ​ന്ദ്ര​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. സു​രേ​ഷ്, ജ​സ്റ്റി​ൻ ബേ​ബി, കെ.​എം. വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.