സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​രം ന​ട​ത്തി
Friday, September 27, 2024 6:03 AM IST
ഉൗ​ട്ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ഉൗ​ട്ടി എ​ടി​സി മൈ​താ​നി​യി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​രം ന​ട​ത്തി. എ​ൽ​പി​എ​ഫ്, ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി എ​ന്നി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക,

തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​സ ശ​ന്പ​ളം 26,000 രൂ​പ​യാ​യി നി​ശ്ച​യി​ക്കു​ക, പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 30 ല​ക്ഷം ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കു​റ​ഞ്ഞ നി​കു​തി വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.


വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹീം, നെ​ടു​ഞ്ച​ഴി​യ​ൻ, മൂ​ർ​ത്തി, ന​വീ​ൻ ച​ന്ദ്ര​ൻ, ജ​യ​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.