ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: പു​ൽ​പ്പ​ള്ളി ക്ഷീ​ര സം​ഘം
Friday, September 27, 2024 5:58 AM IST
പു​ൽ​പ്പ​ള്ളി: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പു​ൽ​പ്പ​ള്ളി ക്ഷീ​രോ​ൽ​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​രെ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ക​ട​മാ​ൻ​തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​മാ​ണ് സം​ഘ​ത്തി​ന്‍റെ ചി​ല്ലിം​ഗ് പ്ലാ​ന്‍റ്, കി​ടാ​രി പാ​ർ​ക്ക്, ചാ​ണ​ക​സം​ഭ​ര​ണം, പു​ൽ​കൃ​ഷി തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള​ള​ത്.

സം​ഘ​ത്തി​ന്‍റെ ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം പൂ​ർ​ണ​മാ​യും പ​ദ്ധ​തി പ്ര​ദേ​ശ​മാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സം​ഘ​ത്തെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു. പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത് പു​ൽ​പ്പ​ള്ളി ക്ഷീ​രോ​ൽ​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​നും സം​ഘ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​മാ​ണ്. ചി​ല്ലിം​ഗ്പ്ലാ​ന്‍റി​ന് സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ഫാ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​വ​ർ​ക്കൊ​ന്നും ഫാം ​വി​പു​ലീ​ക​രി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം ആ​ണ്. പ്ര​കൃ​തി സ​ർ​വേ​യും ലൈ​ഡാ​ർ സ​ർ​വേ​യും തു​ട​ങ്ങി​യ​വ ക​ഴി​ഞ്ഞ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ള​താ​ണ്. ആ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പ​ദ്ധ​തി എ​ത്ര​ത്തോ​ളം ജ​ന​ങ്ങ​ളെ ബാ​ധി​ക്കും എ​ത്ര​പേ​രെ കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ടി വ​രും എ​ന്നു​ള്ള ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്ത് വി​ട്ട് ക്ഷീ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പു​ൽ​പ്പ​ള്ളി ക്ഷീ​രോ​ൽ​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


പൊ​തു​യോ​ഗ​ത്തി​ൽ 2023-24 വ​ർ​ഷ​ത്തെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​രെ പ​ന​മ​രം ഡി​ഇ​ഒ ഹു​സ്ന ക്യാ​ഷ് അ​വാ​ർ​ഡും മൊ​മൊന്‍റോയും ന​ൽ​കി ആ​ദ​രി​ച്ചു. ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ല​സ്ടു​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്യാ​ഷ് അ​വാ​ർ​ഡും മൊ​മൊ​ന്േ‍​റാ​യും മി​ൽ​മ സൂ​പ്പ​ർ​വൈ​സ​ർ ഷി​ജോ മാ​ത്യു ന​ൽ​കി ആ​ദ​രി​ച്ചു.

എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്യാ​ഷ് അ​വാ​ർ​ഡും മൊ​മൊ​ന്േ‍​റാ​യും നി​ഖി​ൽ ന​ൽ​കി, കു​ശ​ൻ, ബി​നോ​യി, ല​തി​ക, ബൈ​ജു ന​ന്പി​ക്കൊ​ല്ലി അ​ധ്യ​ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ​മാ​രാ​യ റീ​ന സ​ണ്ണി, ഗീ​ത പ്ര​ഭാ​ക​ര​ൻ, വി.​എം. ജ​യ​ച​ന്ദ്ര​ൻ, ജോ​ളി റെ​ജി, ലീ​ല കു​ഞ്ഞി ക​ണ്ണ​ൻ, സ​ജീ​വ​ൻ വെ​ട്ടു​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.