പു​ൽ​പ്പ​ള്ളി സ​ാമൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം താ​ഴെ​യ​ങ്ങാ​ടി​യി​ലേ​ക്ക് മാ​റ്റു​ന്നു
Saturday, September 28, 2024 6:05 AM IST
പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം താ​ഴെ​യ​ങ്ങാ​ടി​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഓ​ഫീ​സി​ന്‍റെ​യും പ​ബ്ലി​ക് ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​റ്റു​ക. ഓ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം ഇ​വ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. വൈ​കാ​തെ ഒ​പി, കി​ട​ത്തി ച്ചി​കി​ത്സ, ഫാ​ർ​മ​സി തു​ട​ങ്ങി​യ​വ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റും. ഇ​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കും.

ഫി​സി​യോ തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളും പു​തി​യ കെ​ട്ടി​ട​ത്തി​ൽ ല​ഭ്യ​മാ​ക്കും.പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ൾ​ട്ടി സെ​ക്ട​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ മൂ​ന്നു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് താ​ഴെ​യ​ങ്ങാ​ടി​ക്കു സ​മീ​പം മൂ​ന്ന് നി​ല​ക​ളി​ൽ പു​തി​യ ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മി​നി ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, ഐ​സി​യു, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, എ​ക്സ്റേ യൂ​ണി​റ്റ്, ലേ​ബ​ർ റൂം, ​കി​ട​ത്തി​ച്ചി​കി​ത്സ, മോ​ർ​ച്ച​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം പ​ണി​ത​ത്.


നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​വി​ടേ​ക്കു മാ​റ്റാ​ൻ ത​യാ​റെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് കോവി​ഡ് സെ​ന്‍റ​റാ​യി കെ​ട്ടി​ടം ഏ​റ്റെ​ടു​ത്ത​ത്. കോവി​ഡ് കാ​ലം ക​ഴി​ഞ്ഞി​ട്ടും പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​യി​ല്ല. ഇ​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ കാ​ട്ടി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​ഴ്സി ബെ​ന്നി, നി​ത്യ ബി​ജു​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ്ര​ഭാ​ക​ര​ൻ, ഷി​ജി, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, എം.​എ​സ്. സു​രേ​ഷ്ബാ​ബു, സാ​ജ​ൻ മാ​ത്യു, ലി​യോ ടോം, ​ബാ​ബു പ്ര​ണ​വം, കെ.​എ​സ്. സ്ക​റി​യ, മാ​ത്യു മ​ത്താ​യി ആ​തി​ര, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, പി.​ഡി. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.