ഉൗട്ടി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നേതാവ് എച്ച്. രാജ നടത്തിയ പരാമർശത്തിനെതിരെ കുന്താ താലൂക്ക് കോണ്ഗ്രസ് കമ്മിറ്റി മഞ്ചൂർ പോലീസിൽ പരാതി നൽകി.
എച്ച്. രാജക്കെതിരെ കേസെടുക്കുക, പ്രസ്ഥാവന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പാർട്ടി പരാതി നൽകിയിരിക്കുന്നത്.
സംസ്ഥാന സെക്രട്ടറി നാഗരാജ്, ആനന്ദ്കുമാർ, ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്.