സവാരി - സാധാരണക്കാരന്‌റെ ജീവിതയാത്ര!
#സവാരി ഒരു യാത്രയാണ്, ഒരു സാധാരണക്കാരന്‌റെ ജീവിതത്തിലൂടെയുള്ള യാത്ര. അരവയര്‍ നിറയ്ക്കാന്‍ അതിരാവിലെ എഴുന്നേറ്റ് അന്തിയാവോളം പണിയെടുക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതയാത്ര. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‌റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സവാരി. അശോക് നായര്‍ എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയ ചിത്രത്തിന് അഞ്ചില്‍ മൂന്നാണ് റേറ്റിങ്.