മി​ന്നാ​മി​നു​ങ്ങ് പോ​ലൊ​രു ച​ങ്ങാ​തി..!
ക​ലാ​ഭ​വ​ൻ മ​ണി​.. ആ പേ​ര് കേ​ൾ​ക്കു​ന്പോ​ൾ... ആ ​ചി​രി കാ​ണു​ന്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ ഉ​ള്ളി​ൽ തി​ള​ച്ചു പൊ​ങ്ങു​ന്ന സ​ന്തോ​ഷം, അ​ത് ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ലാ​യെ​ന്ന് തീ​യ​റ്റ​റി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റിന് മുന്നിലെ നീ​ണ്ട ജ​നാ​വ​ലി സാ​ക്ഷ്യം പ​റ​ഞ്ഞു. ഉ​ള്ളി​ലോ, ആ​ർ​പ്പു​വി​ളി​ക​ളും കൈ​കൊ​ട്ടു​മാ​യി ആ​രാ​ധ​ക​രു​ടെ ആ​വേ​ശം. ഇ​തി​നി​ട​യി​ൽ പെ​ട്ടു​പോ​യ സാ​ധാ​ര​ണ പ്രേ​ക്ഷ​ക​ന്‍റെ മ​ന​സ് പറഞ്ഞുകാണും മണി മരിച്ചിട്ടില്ലായെന്ന്.



മ​ണി​യു​ടെ ഓ​ർ​മ​ക​ളെ നെ​ഞ്ചി​ലേ​റ്റി​യ​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യെ​ന്ന ചി​ത്ര​വു​മാ​യി വി​ന​യ​ൻ വ​ന്നുക​യ​റി​യ​ത്. പ​ക​ർ​ന്നാ​ട്ടം അ​സാ​ധ്യ​മെ​ങ്കി​ലും മ​ണി​യാ​യി യുവതാരം രാ​ജാ​മ​ണി ചി​ത്ര​ത്തി​ൽ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ബ​യോ​പി​ക് എ​ന്ന​തി​ലു​പ​രി മ​ണി​യു​ടെ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന നി​മി​ഷ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് സം​വി​ധാ​യ​ക​ൻ ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യെ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​ലു​പ​രി വി​ന​യ​ൻ എ​ന്ന സം​വി​ധാ​യ​ക​ന് അ​റി​യാ​വു​ന്ന മ​ണി​യേ​യും ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും.

മ​ണി​യു​ടെ തെ​ങ്ങുക​യ​റ്റ​വും ഓ​ട്ടോ ഓ​ടി​ക്ക​ലും പി​ന്നെ ക​ലാ​ഭ​വ​നി​ലേ​ക്കു​ള്ള വ​ര​വു​മെ​ല്ലാം തൊ​ട്ടുത​ലോ​ടി​യാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി തു​ട​ങ്ങു​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്തെ മ​ണി​യേ​യും മ​ണി​യു​ടെ മ​ന​സും സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തി​ൽ പ​ക​ർ​ത്തിവ​ച്ചി​ട്ടു​ണ്ട്. ധ​ർ​മ​ജ​നും വി​ഷ്ണു ഗോ​വി​ന്ദ​നു​മാ​ണ് മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്.

ധ​ർ​മ​ജ​ൻ കോ​മ​ഡി​യു​ടെ ട്രാ​ക്കി​ലൂ​ടെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്പോ​ൾ വി​ഷ്ണു ആ​ദ്യം ചി​രി​പ്പി​ച്ചും പി​ന്നീ​ട് ചി​ന്തി​പ്പി​ച്ചു​മാ​ണ് ചി​ത്ര​ത്തി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ൾ എ​ന്നും മ​ണി​യു​ടെ വീ​ക്ക്ന​സാ​ണെ​ന്നു​ള്ള കാ​ര്യം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. അ​ത് ചി​ത്ര​ത്തി​ൽ നേ​രാം​വ​ണ്ണം സം​വി​ധാ​യ​ക​ൻ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്.

മ​ണി​യെ ത​ള​ർ​ത്താ​ൻ നോ​ക്കി​യ​വ​രും വ​ള​ർ​ത്താ​ൻ നോ​ക്കി​യ​വ​രു​മെ​ല്ലാം ചി​ത്ര​ത്തി​ൽ ക​യ​റിയിറ​ങ്ങി പോ​കു​ന്പോ​ൾ കൊ​ട്ടേ​ണ്ട ഇ​ട​ത്ത് കൃ​ത്യ​മാ​യി കൊ​ട്ടി, കൊ​ള്ളി​ക്കേ​ണ്ട​യി​ട​ത്ത് കൃ​ത്യ​മാ​യി കൊ​ള്ളി​ച്ചു​മാ​ണ് സം​വി​ധാ​യ​ക​ൻ ക​ഥ​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. പാ​ട്ടി​ല്ലാ​തെ മ​ണി​യി​ല്ല... അ​തുകൊ​ണ്ടു ത​ന്നെ ചി​ത്രം ഒ​രു പാ​ട്ടു​ത്സ​വം ത​ന്നെ​യാ​ണെ​ന്ന് പ​റ​യേ​ണ്ടി വ​രും.

വ​ന്ന വ​ഴി മ​റ​ക്കാ​ത്ത മ​ണി ചാ​ല​ക്കു​ടി​ക്കാ​ർ​ക്ക് എ​ത്ര​ത്തോ​ളം പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു​വെ​ന്ന കാ​ര്യം അ​തി​ശോ​യ​ക്തിയില്ലാതെ ചി​ത്ര​ത്തി​ൽ കാണാം. മ​ണി​യു​ടെ അ​ച്ഛ​നാ​യി ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത് സ​ലിം കു​മാ​റാ​ണ്. കു​ടി​യ​നാ​യി, മ​ക​ന്‍റെ ഉ​യ​ർ​ച്ച​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന അ​ച്ഛ​നാ​യി സ​ലിം കു​മാ​ർ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

രാ​ജാ​മ​ണി, രാ​ജാ​മ​ണി​യാ​യിത്തന്നെ ചി​ത്ര​ത്തി​ലെ​ത്തി മ​ണി​യു​ടെ ഭാ​വ​ച​ല​ന​ങ്ങ​ളെ ആ​വും​വി​ധ​മെ​ല്ലാം പ​ക​ർ​ന്നാ​ടാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത് ശ​രി​ക്കും മ​ണി​യ​ല്ലേ​യെ​ന്ന് തോ​ന്നി​പ്പി​ക്കാ​നും രാ​ജാ​മ​ണി​ക്കാ​യി എ​ന്ന​താ​ണ് വാ​സ്ത​വം. സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ വേ​ഷം ചി​ത്ര​ത്തി​ൽ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് സു​ധീ​ർ ക​ര​മ​ന​യാ​ണ്. കൈ​യ​ട​ക്ക​ത്തോ​ടെ ആ ​വേ​ഷം പ​ക​ർ​ന്നാ​ടാ​ൻ സു​ധീ​റി​ന് കഴിഞ്ഞു. മ​ണ്‍​മ​റ​ഞ്ഞ തി​ല​ക​നെ തി​ലോ​ത്ത​മ​നാ​യി ബി​ഗ്സ്ക്രീ​നി​ൽ കൊ​ണ്ടു​വ​ന്ന് സി​നി​മ​യി​ലെ ചി​ല വ​ന്പന്മാ​രെ ക​ണ​ക്കി​ന് പ്ര​ഹ​രി​ക്കാ​നും സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ഉ​യ​ർ​ച്ചതാ​ഴ്ച​ക​ൾ​ക്കി​ട​യി​ലെ മ​ണി​യു​ടെ ജീ​വി​തം പ​റ​യു​ന്ന​തി​നി​ട​യി​ൽ ത​ന്നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ന​ടി​യെ മ​ണി എ​ങ്ങ​നെ​യാ​ണ് സ​ഹാ​യി​ച്ച​തെ​ന്നും കൂ​ടി ചി​ത്രം കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ മ​ണി അ​ല്പം പി​ന്നോ​ട്ടാ​യി​രു​ന്നു​വെ​ന്ന കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കു​ന്ന കൂ​ട്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്നും കൂ​ടി സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തി​ൽ കാ​ട്ടി​ത്ത​രു​ന്നു​ണ്ട്.
ആ​ദ്യ പ​കു​തി ചി​രി​യും മേ​ള​വുമെല്ലാമായി കടന്നുപോ​കു​ന്പോ​ൾ ര​ണ്ടാം പ​കു​തി സി​നി​മ അ​ല്പം സീ​രി​യ​സ് ആ​കു​ന്നു​ണ്ട്. ഒ​ടു​വി​ൽ മ​ണി​യെ മ​ര​ണം തേ​ടി​യെ​ത്തി​യ​തു കൂ​ടി കാ​ണി​ക്കു​ന്പോ​ൾ ക​ണ്ടി​രി​ക്കു​ന്ന ഏ​തൊ​രാ​ളു​ടെ​യും ഉ​ള്ളൊ​ന്ന് പി​ട​യും.

(മ​ണി​യു​ടെ മ​ന​സ​റി​ഞ്ഞ സം​വി​ധാ​യ​ക​ന്‍റെ നന്മ​നി​റ​ഞ്ഞ സി​നി​മ​യാ​ണിത്.)

വി.​ശ്രീ​കാ​ന്ത്