ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിക്കുന്ന പ്രേതം!
രഞ്ജിത്ത് ശങ്കർ തുറന്നുവിട്ട രണ്ടാമത്തെ പ്രേതം പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങുമെന്ന് ഉറപ്പാണ്. ഈ പ്രേതത്തിന് ചിലതൊക്കെ പറയാനുണ്ട്. ചില സത്യങ്ങൾ കണ്ടെത്താനുണ്ട്. അത് എന്തൊക്കെയാണെന്നാണ് നായകൻ ജോണ്‍ ഡോണ്‍ ബോസ്കോ(ജയസൂര്യ)യുടെ സഹായത്തോടെ സംവിധായകൻ പ്രേതം 2 വിൽ കാട്ടിത്തരുന്നത്.കൗതുകവും ആകാംക്ഷയുമെല്ലാം പ്രേതം 2 വിൽ നിലനിർത്തി കൊണ്ടുപോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. റിസോർട്ടിൽ നിന്നും നേരെ വരിക്കാശേരി മനയിലേക്കാണ് പ്രേതം എത്തുന്നത്. പ്രശ്നങ്ങളുണ്ടാകുന്നതിന് മുൻപ് തന്നെ മെന്‍റലിസ്റ്റ് കളത്തിൽ സ്ഥാനം പിടിച്ചതോടെ ചിത്രം പുതുമയുടെ ട്രാക്കിലാണ് ഓടാൻ പോകുന്നതെന്ന് തുടക്കത്തിലെ സംവിധായകൻ സൂചന തരുന്നുണ്ട്.