ചിരി പകര്‍ന്ന് നമ്മിലൊരുവനായി ഞാന്‍ പ്രകാശന്‍!
"ഞാൻ പ്രകാശനല്ല, പി.ആർ. ആകാശ്...'- ഫഹദ് ഫാസിലിന്‍റെ കഥാപാത്രം അടിക്കടി പറയുന്ന ഡയലോഗാണിത്. ഇതേ ആകാശിനെക്കൊണ്ട് ഞാൻ പ്രകാശൻ തന്നെയാണെന്ന് പറയിപ്പിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.ആകാശത്തുനോക്കി നടന്ന ആകാശ് ഭൂമിയിൽ നോക്കി നടക്കുന്ന പ്രകാശൻ ആകുന്ന കഥയാണ് "ഞാൻ പ്രകാശൻ'. നീണ്ട പതിനാറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നിച്ച ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും തീയറ്ററുകളിൽ ചിരിപ്പൂരമൊരുക്കുകയാണ്. അതിന് നിമിത്തമായത് മലയാളത്തിലെ മികച്ച യുവതാരങ്ങളിലൊരാളായ ഫഹദ് ഫാസിലും.