റോയിയായി കുഞ്ചാക്കോ ബോബനും ക്ലാരയായി നിമിഷ സജയനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമയില്‍ വളരെ നല്ല റിസള്‍ട്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് നിസംശയം പറയാം. നിമിഷയുടെ വളരെ നാച്വറല്‍ ആയുള്ള അഭിനയവും ശ്രദ്ധേയമാണ്. അമ്മയായും അമ്മായിയമ്മയായും മലയാളത്തിന്റെ പ്രിയതാരം ശാന്തി കൃഷ്ണയും തിളങ്ങുന്നു.
റോയിയെ ചെറിയ പ്രശ്നങ്ങളില്‍ നിന്ന് ഊരാന്‍ സഹായിച്ച് വലിയ പ്രശ്നങ്ങളിലേക്കു കൊണ്ടെത്തിക്കുന്ന സുഹൃത്ത്, ഷംസു പ്രേക്ഷകരുടെ കൈയടി നേടുന്നു. ഷംസുവായെത്തുന്ന കണാരന്‍ ഹരീഷ് -കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുന്നു.
വിജയരാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, കൊച്ചു പ്രേമന്‍, സലിം കുമാര്‍, സുനില്‍ സുഖദ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിനനാഥ് പുത്തച്ചേരിയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
യുജിഎം എന്റര്‍ടെയ്മെന്റ്സിന്റെ ബാനറില്‍ ഡോ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ആഞ്ചലേന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
എല്ലാ പ്രേക്ഷകരേയും ഒരു പോലെ രസിപ്പിക്കുന്ന ഒരു മികച്ച ഫാമിലി - കോമഡി എന്റര്‍ടെയ്നറാണ് മാംഗല്യം തന്തുനാനേനാ. ഈ ചിത്രത്തിനു ഞങ്ങള്‍ നല്‍കുന്ന റേറ്റിംഗ് 3.5 ആണ്.
അഞ്ജലി അനില്‍കുമാര്‍