Unda Malayalam Movie Review: ഉണ്ട! ക്ലാസ് എസ്‌ഐയും മാസ് പിള്ളേരും പിടിച്ചിരുത്തും!
മമ്മൂട്ടിയുടെ മാസ് പോലീസ് സിനിമകളും കഥാപാത്രങ്ങളും ഏറെ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തനായൊരു പോലീസ് വേഷമാണ് മണികണ്ഠന്‍ സിപി എന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍. പടം എങ്ങനെയെന്ന് ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയുകയാണെങ്കില്‍ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ഫീല്‍ ഗുഡ് ചിത്രം തന്നെയാണ് ഉണ്ട. മമ്മൂട്ടിയുടെ അഭിനയം തന്നെ ചിത്രത്തിന്റെ ഹൈലൈറ്റ്. സഹതാരങ്ങളുടെ പ്രകടനവും ഒന്നിനൊന്നു മെച്ചം.