അവസാന അരമണിക്കൂര്‍ മാത്രം കണ്ടാല്‍ മതി ടിക്കറ്റ് കാശ് മുതലാക്കാന്‍. അത്ര വേഗത്തിലല്ല ആദ്യ പകുതി ചലിക്കുന്നത്. ഈ ചിത്രം എങ്ങോട്ടാണു പോകുന്നത്, ഇതിന്‌റെ കഥയെന്താണ് എന്നൊന്നും പ്രേക്ഷകനു തെല്ലും മനസിലാകില്ല. ആദ്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ആദ്യ പകുതി പുരോഗമിക്കുന്നതും അവസാനിക്കുന്നതും.
കാസ്റ്റ്, ക്രൂഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് വരത്തന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‌റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‌റെയും ബാനറില്‍ അമല്‍ നീരദ്, നസ്രിയ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു.
സംഗീതംസുശീന് ശ്യാം ആണ് ചിത്രത്തിന്‌റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയും നസ്രിയയും ചേര്‍ന്ന് ആലപിച്ച നീ എന്നു തുടങ്ങുന്ന ഗാനവും നസ്രിയ പാടിയ പുതിയൊരു പാതയില്‍ എന്നീ ഗാനവും ജനഹൃദയങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. വിനായക് ശശികുമാര്‍ -ന്‌റേതാണ് വരികള്‍.
ലൊക്കേഷന്ദുബായ്, വാഗമണ്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. ദുബായ് നഗരത്തിന്‌റെ ആഡംബര സൗകര്യങ്ങളും വാഗമണ്ണിന്‌റെ ഗ്രാമീണ വശ്യതയും മനോഹരമായി ചിത്രീകരിക്കുന്നതില്‍ ചായാഗ്രാഹകന്‍ ലിറ്റില്‍ സ്വയംപ് വിജയം വരിച്ചിരിക്കുന്നു.
പൊളിച്ചടുക്കി ഫഹദ്!ക്ലൈമാക്‌സ് രംഗങ്ങളും ഫൈറ്റുകളും ഏറെ ആകര്‍ഷകമാണ്. ക്ലൈമാക്‌സ് രംഗങ്ങളില്‍ ഫഹദിന്‌റെ പ്രകടനം ഏറെ മികച്ചു നില്‍ക്കുന്നു.
റേറ്റിങ് അഞ്ചില്‍ 3.75 ഈ ചിത്രത്തിനു ഞാന്‍ നല്‍കുന്ന റേറ്റിങ്.
മാക്‌സിന്‍ ഫ്രാന്‍സിസ്More Movie Reviewsപൊട്ടിച്ചിരിപ്പിച്ച് മാംഗല്യം താന്തുനാനേന! റിവ്യൂ കുടുംബത്തോടെ വായിക്കാം കുട്ടനാടിന്‌റെ നന്മയുള്ള ഈ ബ്ലോഗ്!